കിളിമാനൂർ:ഡിസംബർ 8ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള അന്തിമസ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയാക്കി എൽ.ഡി.എഫ്.സ്ഥാനാർത്ഥി നിർണയം ഏറക്കുറെ പൂർത്തിയാക്കിയെങ്കിലും ജില്ലാ കമ്മിറ്റിയുടെ അന്തിമ 'അനുമതി'ക്ക് വേണ്ടി കാത്തിരിക്കുകയാണ്

യു.ഡി.എഫ്. അതേസമയം,ഡി.സി.സിയുടെ അനുമതിക്ക് വിലകൊടുക്കാതെ പോസ്റ്റർ ഒട്ടിക്കലും ചുമരെഴുത്തും നടത്തിയവരുമുണ്ട് കോൺഗ്രസിൽ. കിളിമാനൂർ ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ എട്ടുപഞ്ചായത്തുകളിലും എൽ. ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയായി. പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് അർഹമായ സ്ഥാനം നൽകിയാണ് വാർഡുകളിൽ സ്ഥാനാർത്ഥി വിഭജനം.

പഞ്ചായത്തും എൽ.ഡി.എഫ് സ്ഥാനാർത്ഥികളും

പഴയകുന്നുമ്മേൽ

തട്ടത്തുമല: ദീപ (സി.പി. ഐ), പറണ്ടക്കുഴി: കെ.സുമം ( സി.പി.എം), ചെമ്പകശേരി: ഗിരിജകുമാരി (സി.പി.എം), കുളപ്പാറ: ഹരീഷ് (സി.പി. എം), ഷെഡിൽക്കട: എസ്.സിബി (സി.പി. എം), ചെറുനാരകംകോട്: ആർ.കെ ബൈജു (സി.പി.എം), തൊളിക്കുഴി: വൈ ഷ്ണവി (സി.പി .എം), അടയമൺ: കെ. രാജേന്ദ്രൻ (സി.പി.എം), വണ്ടന്നൂർ: സുമ (സി.പി.എം), കാനാറ: ഉഷാകുമാരി (സി. പി.എം), മഹാദേവേശ്വരം: എസ്.പി ഷീബ (സി.പി.എം), മഞ്ഞപ്പാറ: ടി.ദീപ്തി, കുന്നു മ്മൽ: എൻ.സലിൽ (സി.പി.എം), പുതിയകാവ്: അരുൺ രാജ് (സി.പി.ഐ), പഴയ കുന്നുമ്മേൽ: രതി പ്രസാദ് (സി.പി.ഐ), പാപ്പാല: അജ്മൽ (സി.പി.എം), മണലേത്തുപച്ച: ജി.എൽ അജീഷ് (സി.പി.ഐ).

പള്ളിക്കൽ പഞ്ചായത്ത്

ആറയിൽ: രഞ്ജു (സി.പി.എം), പകൽക്കുറി: രഘൂത്തമൻ (സി.പി.എം), മൂതല: ഷീബ (സി. പി. എം), മൂലഭാഗം: സുനാമി ( സി.പി.എം), കെ.കെ കോണം: നൂറു ജഹാൻ (സി.പി. എം), മോളിച്ചന്ത: എസ്.എസ് ബിജു, പ ള്ളിക്കൽ ടൗൺ:എം.ഹസീന (സി.പി.എം), ഊന്നൻകല്ല്.

കിളിമാനൂർ പഞ്ചായത്ത്

മലയ്ക്ക ൽ: വി.എസ് വിനിത (സി.പി.എം), പനപ്പാം കുന്ന്: ടി.ആർ സുമാദേവി (സി.പി.എം), വിലങ്ങറ: എസ്.ഷാജുമോൾ (സി.പി.എം), പുതുമംഗലം: പി. ലില്ലി (സി.പി.എം), തോ പ്പിൽ: ഷീജാ ബീഗം (സി.പി.എം), ആരൂർ: കെ.ജി പ്രിൻസ് (സി.പി.എം), പുളിമ്പള്ളി കോണം: പി.എം ഗീത (സി.പി.എം), മല യാമഠം: സി.എസ് സരിഗ (സി.പി.ഐ), ആർ.ആർ.വി: ബി.എസ്. റജി (സി.പി. ഐ), ചൂട്ടയിൽ: എസ്.ജോഷി (സി.പി. എം), കൊട്ടാരം:ആർ.ജി ലത (സി.പി.എം), ദേവേശ്വരം:അഡ്വ.ബി ശ്രീകുമാർ (സി.പി. എം), ആലത്തുകാവ്: എ.മുരളീധരൻ (സി.പി.എം), പോങ്ങനാട്: കെ.വിജയൻ (സി.പി.എം), വരിഞ്ഞോട്ടുകോണം: വി. ശ്രീകണ്ഠൻ നായർ (സി.പി.എം).

മടവൂർ പഞ്ചായത്ത്

പഞ്ചായത്ത് ഓഫീസ്: എസ്.ചന്ദ്രലേഖ (സി.പി.എം), വേമൂട്: ഷൈനി ടി.എസ് (സി.പി.ഐ), അറുകാഞ്ഞിരം: ഇന്ദു രാജീവ് ( സി.പി. എം), പുലിയൂർകോണം: സീനത്ത് കമർ (സി.പി.എം), ചാങ്ങയിൽകോണം: ഹർഷകുമാർ (സി.പി.എം), കിഴക്കനേല: ആർ. വിജയകുമാർ (സി.പി.എം), മുളവന: എ. സുകുമാരൻ (സി.പി.എം), മടവൂർ: എം.എസ്. റാഫി (സി.പി.എം), തുമ്പോട്: ഷൈ ജുദേവ് (സി.പി.എം), സീമന്തപുരം: രജനി ആർ.എസ് (സി.പി.എം) പടിഞ്ഞാറ്റേല: റസിയ ബി.എം (സി.പി.ഐ), ഞാറയിൽ കോണം: സുധരമണൻ .കെ (സി.പി.ഐ), കക്കോട്: സബീറബീവി. എ (സി.പി.ഐ), ആനകുന്നം: അനിപ്പിള്ള (സി.പി.എം), മട വൂർ ടൗൺ: ബിജുകുമാർ (സി.പി.എം) '