വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത എസ്.ടി.വിഭാഗം പെൺകുട്ടിയെ വാടക വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കാൻ സൗകര്യമൊരുക്കികൊടുത്ത സംഭവത്തിൽ മോഷണകേസുകളിലെ പ്രതികളെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. മുട്ടത്തറ റ്റി.സി. 43|920 ൽ മുഹമ്മദ് ജിജാസ്(35),കടയ്ക്കാവൂർ തെക്കെപ്ലാകം വീട്ടിൽ മേബിൾ(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ മുൻപ് മോഷണ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിലെ മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. റൂറൽ എസ്.പി. പി.ബി.അശോകിന് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവെെ.എസ്.പി.എസ്.വെെ.സുരേഷിൻെറനിർദ്ദേശ പ്രകാരം വട്ടപ്പാറ ഇൻസ്പെക്ടർ ബിനുകുമാർ ,ഡബ്ല്യൂ.എസ്.സി.പി.ഒ.പ്രബിൻ,ഷാഡോ പോലീസ് അംഗങ്ങളായ ജി.എസ്.ഐ. ബിജുഹക്ക്,സി.പി.ഒ മാരായ സുധീർ,അനൂപ്,ഷിജു,സുനിൽരാജ്,എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.