ella

നെടുമങ്ങാട്:ഇടതു -വലതു മുന്നണികളെ മാറിമാറി വരിക്കുന്ന ചരിതമാണ് അരുവിക്കര ഗ്രാമപഞ്ചായത്തിന്. എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയും തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി.എന്നാൽ,സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി ഒറ്റയ്ക്ക് മത്സരിക്കും.യു.ഡി.എഫിൽ വട്ടക്കുളം വാർഡിൽ മുസ്ലിം ലീഗ് തർക്കമുന്നയിച്ചതിനാൽ മുൻ പ്രസിഡന്റ് അഡ്വ.എ.എ.ഹക്കിമിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായി. ഇരുപതംഗ പഞ്ചായത്തിൽ സി.പി.എം 14 ഉം സി.പി.ഐ 5 ഉം ജനതാദൾ -എസ് 1 ഉം സീറ്റുകളിൽ മത്സരിക്കാനാണ് എൽ.ഡി.എഫ് ധാരണ.നിലവിലെ പ്രസിഡന്റ് സി.പി.എമ്മിലെ ഐ.മിനി സിറ്റിംഗ് സീറ്റായ മണമ്പൂരിലും വൈസ് പ്രസിഡന്റ് ബി.ഷാജു കാച്ചാണിയിലും ജനവിധി തേടും. ഷാജു സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ്. എസ്.ശോഭ (വെള്ളൂർക്കോണം),നേരത്തെ പ്രസിഡന്റായിരുന്ന എസ്.കല (കൊക്കോതമംഗലം),മുൻ മെമ്പർ എം.വത്സല (മുണ്ടേല), സജിത (വെമ്പന്നൂർ),എൽ.ആന്റേഴ്‌സൺ (ഭഗവതിപുരം),കെ.മധുസൂദനൻ നായർ (ചെറിയകൊണ്ണി, എസ്.സ്മിത (കളത്തുകാൽ), മുൻ മെമ്പർ എ.മറിയക്കൂട്ടി (മൈലം), ജഗൽ വിനായകൻ (പാണ്ടിയോട്),കെ.അജിമോൻ (ഇരുമ്പ), മുൻ മെമ്പർ എ.എം ഇല്യാസ് (വട്ടക്കുളം), അൽസിയാ അമീർ (അഴിക്കോട്) എന്നിവരാണ് സി.പി.എമ്മിന്റെ മറ്റു സ്ഥാനാർത്ഥികൾ. സി.പി.ഐ ലോക്കൽ സെക്രട്ടറി എ.മധു കളത്തറയിലും ഗീതാകുമാരി ടൗൺ വാർഡിലും അജേഷ് കടമ്പനാട്ടും രേണുക രവീന്ദ്രൻ ഇറയംകോട്ടും ജി.സോമൻ കരുമരക്കോടും മത്സരിക്കും. ജനതാദൾ എസ്-ന്റെ സിറ്റിംഗ് മെമ്പർ വിജയകുമാരി ബാബുവിനെ എൽ.ഡി.എഫ് മൈലമൂട് വാർഡിൽ മത്സരിപ്പിക്കും.

കോൺഗ്രസ് സ്ഥാനാർത്ഥികൾ

റിട്ട.ബി.ഡി.ഒയും രാജീവ് ഗാന്ധി കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ മുണ്ടേല മോഹനകുമാറാണ് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഇദ്ദേഹം കളത്തറ വാർഡിലും ആർ.എസ്.പിയുടെ സീറ്റായ കടമ്പനാട്ട് രഘുവും യു.ഡി.എഫിൽ മത്സരിക്കും.ആർ.എസ്.സിന്ധു (വെള്ളൂർക്കോണം), പി.ശ്രീകല (കൊക്കോതമംഗലം), മുൻ മെമ്പർ ബീനാറാണി (മുണ്ടേല), രമേഷ്ചന്ദ്രൻ (മൈലമൂട്), എസ്.ഗായത്രി (അരുവിക്കര), മുൻ മെമ്പർ ആർ.ജ്യോതി (വെമ്പന്നൂർ), മുൻ മെമ്പർ ശ്രീകുമാർ (ഭഗവതിപുരം), മുൻ മെമ്പർ ഗോപാലകൃഷ്ണൻ (ചെറിയകൊണ്ണി), മുൻ വൈസ് പ്രസിഡന്റ് എസ്.ജയശ്രീ (ഇറയംകോട്), സതീഷ്‌കുമാർ (കാച്ചാണി), മുൻ മെമ്പർ ലേഖ (കളത്തുകാൽ ), ആർ.ഉഷാകുമാരി (മൈലം), അനിൽകുമാർ (പാണ്ടിയോട്), എ.നാരായണൻ നായർ (ഇരുമ്പ), മുൻ മെമ്പർ സജാദ് (കരുമരക്കോട്) എന്നിവരാണ് കോൺഗ്രസിന്റെ മറ്റു സ്ഥാനാർത്ഥികൾ.

ബി.ജെ.പി എല്ലാ സീറ്റിലും

ബി.ജെ.പി ഘടകകക്ഷികളായ ബി.ഡി.ജെ.എസ്, കാമരാജ് കോൺഗ്രസ്,ശിവസേന എന്നിവയ്ക്ക് ഒാരോ സീറ്റ് വീതം നീക്കിവച്ചിട്ടുണ്ട്. പി.എസ്. സരിത (മുണ്ടേല), നിഷാ രതീഷ്‌ (വെമ്പന്നൂർ), എം.ബിജു (കടമ്പനാട്), ബിന്ദുരാംഗി (മണമ്പൂർ), വി.അജിത്കുമാർ (ഭഗവതിപുരം), ആർ.സന്തോഷ്‌കുമാർ (ചെറിയകൊണ്ണി), രമാദേവി (ഇറയംകോട്), എസ്.ശ്യാംകുമാർ (കാച്ചാണി),ഡി.സുജ (മൈലം),ആർ.രതീഷ് (പാണ്ടിയോട്),പി.കെ പ്രതാപ്കുമാർ (ഇരുമ്പ) എന്നിവർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും. ഇരുമ്പ,പാണ്ടിയോട്, വട്ടക്കുളം,കരുമരക്കോട്,മൈലമൂട്,അരുവിക്കര, വെമ്പന്നൂർ, കടമ്പനാട്,ഇറയംകോട്,കാച്ചാണി വാർഡുകളിലും ചെറിയകൊണ്ണി,കാച്ചാണി ബ്ലോക്ക് ഡിവിഷനുകളിലുമാണ് എൽ.ജെ.ഡി മത്സരിക്കുന്നത്.