തിരുവനന്തപുരം: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ടെക്‌നോളജി ലീഡർഷിപ്പ് പുരസ്‌കാരം എ.ഡി.ജി.പിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമിന്. പൊലീസിൽ അത്യാധുനിക സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് പരിഗണിച്ചും
2009 മുതൽ 2020 വരെ തുടർച്ചയായി 13 ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസ് കൊക്കൂൺ നടത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയതിനും രാജ്യത്താദ്യമായി പൊലീസിൽ സൈബർ റിസർച്ച് സെന്റർ സൈബർഡോം സ്ഥാപിച്ചതിനും കേസന്വേഷണം സൈബർ സെല്ലുകളുടെ സഹായത്തോടെ ശാസ്ത്രീയമാക്കിയതും പരിഗണിച്ചാണ് പുരസ്‌കാരം.