
ന്യൂ ഡൽഹി: പത്തനംതിട്ട തുലാപ്പള്ളി കുറ്റിപ്ലാക്കൽ വീട്ടിൽ കെ.പി. ആന്റണിയുടെയും തെരേസാ ആന്റണിയുടെയും മകൻ പീറ്റർ ആന്റണി (57, , 173-ബി, എൽ.ഐ.ജി.ഫ്ലാറ്റ്സ്, പോക്കറ്റ്-12, ജസോല വിഹാർ, ന്യൂ ഡൽഹി ) നിര്യാതനായി. ഡൽഹി മലയാളി അസോസിയേഷൻ ജസോല വിഹാർ ഏരിയ വൈസ് ചെയർമാനായിരുന്നു. ഭാര്യ ഓമന പീറ്റർ. മക്കൾ: സരിൻ പീറ്റർ, സഞ്ജനാ പീറ്റർ. ഷാജി, മാത്യു എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം മംഗോൾപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.