കൊല്ലം: മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ സി.ഐയെ ടോർച്ചിനടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തെൻമല ഇടപ്പാളയം സ്വദേശി മനോജാണ് (38) പിടിയിലായത്. തിങ്കളാഴ്ച രാത്രി 7ഓടെയായിരുന്നു സംഭവം. മനോജ് മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഫോണിൽ ലഭിച്ച പരാതിയിലാണ് സി.ഐ വിശ്വംഭരനും സംഘവും സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടയുടൻ അക്രമിക്കാൻ ശ്രമിച്ച മനോജിനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സി.ഐയ്ക്ക് ടോർച്ചിന് അടിയേറ്റത്. ചെവിക്ക് പരിക്കേ സി.ഐ ആശുപത്രിയിൽ ചികിത്സതേടി. മനോജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്യൂട്ടി തടസപ്പെടുത്തിയതിനും സി.ഐയെ വധിക്കാൻ ശ്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.