photo

നെടുമങ്ങാട്: മൺപാത്ര നിർമ്മാണ സമുദായത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കെതിരെ കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച താലൂക്ക് ഓഫീസ് സമരത്തിന്റെ ഭാഗമായി നെടുമങ്ങാട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി.കെ.എം.എസ്.എസ് സംസ്ഥാന ട്രഷറർ സി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പൂവത്തൂർ ജയൻ, കോൺഗ്രസ് വെമ്പായം മണ്ഡലം വൈസ് പ്രസിഡന്റ് തേക്കട ജി. കുമാർ, ശ്രുതിലയം വിജയൻ, നെടുമങ്ങാട് നഗരസഭാ കൗൺസിലർ ഗീതാ വേണു, മുക്കോലയ്ക്കൽ അനിൽകുമാർ, രാജ് മോഹൻ, അരുന്ധതി, കുറക്കോട് ബിനു എന്നിവർ പ്രസംഗിച്ചു. സുധാകരൻ, അനീഷ് തേക്കട, സതീഷ് കുമാർ, ബൈജു, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.