തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 567 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.സ്ഥിരീകരിച്ചവരിൽ 436 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.
ജില്ലയിൽ ആറു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.പെരുങ്കടവിള സ്വദേശി കൃഷ്ണൻകുട്ടി (57),നെല്ലിമൂട് സ്വദേശി തങ്കരാജൻ നാടാർ (57), പ്ലാമൂട്ടുകട സ്വദേശി ജെറാൾഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55),ചിറയിൻകീഴ് സ്വദേശിനി ഡി. രാഹില (71), പോത്തൻകോട് സ്വദേശി ചക്രപാണി (75) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 580 പേർ രോഗമുക്തി നേടി. നിലവിൽ 7,468 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 1,453 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,424 പേർ വീടുകളിലും 203 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.1,973 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി.