ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളായി. എലിയാവൂർ വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാനാണ് തീരുമാനം. സി.പി.എമ്മിലും പത്ത് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.കുളപ്പട വാർഡിൽ അന്തിമ തീരുമാനമായില്ല .കുളപ്പട സി.പി.ഐക്ക് നൽകി പകരം ചക്രപാണിപുരം സി.പി.എം ഏറ്റെടുക്കാനുള്ള ശ്രമവും നടക്കുണ്ട്. എലിയാവൂർ, ചക്രപാണിപുരം, അയ്യപ്പൻകുഴി വാർഡുകളിൽ സി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞു. പോങ്ങോട് വാർഡ് കോൺഗ്രസ് (എസ്) നാണ്. എൻ.ഡി.എയിൽ ബി.ജെ.പിയും 13 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അയ്യപ്പൻകുഴിയിൽ ബി.ഡി.ജെ.എസും ചിറ്റുവീട് കാമരാജ് കോൺഗ്രസും മത്സരിക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥികൾ
ശ്രീലേഖ മഹേശ്വരൻ (കുര്യാത്തി), ആർ. കലമോൾ (പേരില), വി. ശ്രീദേവി രാജീവൻ (അയ്യപ്പൻകുഴി), അരുവിയോട് സുരേന്ദ്രൻ (പോങ്ങോട്), വി.എൽ. വിനോദ് (മുൻപാല), എൽ. പ്രമീളാദേവി (ചിറ്റുവീട്), സനൂജ (കുളപ്പട), കെ.ജി. കേശവൻ പോറ്റി (വാലൂക്കോണം), പി.ഉഷ (എലിയാവൂർ), ടി.ജയരാജ് (ചക്രപാണിപുരം), എ.മോഹനൻ (മഞ്ചംമൂല), കെ.ജുമൈല (പുതുക്കുളങ്ങര), കൃഷ്ണേന്ദു (പരുത്തിക്കുഴി).
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
സിന്ധു (പുളിമൂട്), ഒ.എസ്. ലത(വാലൂക്കോണം), എസ്. ശേഖരൻ (എലിയാവൂർ), യു. മനില ശിവൻ (ചക്രപാണിപുരം), സജി (മഞ്ചംമൂല), ശാലിനി (പുതുക്കുളങ്ങര), ഷൈനി ജോസഫ് (പേരില), എൽ. മഞ്ജു (അയ്യപ്പൻകുഴി), ബി. സന്ധ്യ (കുര്യാത്തി), ഡി. ജോൺ (പോങ്ങോട്), എം. അഖിൽ (മുൻപാല), സജീന കാസിം (ചിറ്റുവീട്), എ. വിശ്വംഭരൻ (മാണിക്യപുരം), ജെ. ലളിത (പരുത്തിക്കുഴി).