vote

തിരുവനന്തപുരം: തദ്ദേശസ്ഥാപന പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടേണ്ട വിഷയങ്ങൾ പരിഗണിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ചു.

പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി, ധനവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി എന്നിവരും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിയുമായിരിക്കും സമിതിയിൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുസെക്രട്ടറി പദ്ധതി സംബന്ധിച്ച വിശദമായ കുറിപ്പ് ഉന്നതതലസമിതിക്ക് നേരത്തേ നൽകണം. സമിതി ഈ വിഷയം പരിഗണിച്ച ശേഷം മുൻകൂട്ടി കമ്മിഷന്റെ അനുമതി തേടും. അനുമതി നേടുന്ന മുറയ്ക്ക് ഇത്തരം കാര്യങ്ങൾ, മന്ത്രിസഭയിൽ അവതരിപ്പിക്കേണ്ടതാണെങ്കിൽ അവിടെ അവതരിപ്പിക്കും. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ വിഷയങ്ങൾ കൊണ്ടുവരേണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ.