shamsudheen-67

തഴവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തഴവ പാവുമ്പ വടക്ക് പാലത്തുണ്ടിൽ ഷംസുദ്ദീനാണ് (67) മരിച്ചത്. രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ച ഷംസുദ്ദീന് ഒക്ടോബർ 23നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ തന്നെെ ചികിത്സ നടത്തിയെങ്കിലും മരിച്ചു. ഭാര്യ: ആബിദ. മക്കൾ: ഷാജി, താഹ, ഷെഫീക്ക്

മരുമക്കൾ: സാജിന, ഷാമില, ജാസ്മി.