തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടിക അന്തിമമാക്കാൻ രാപകലില്ലാതെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. സ്ഥാനാർത്ഥികളെ മോഹികളെ പിണക്കാതിരിക്കാൻ കൂടിയായാലോചനകൾ മനഃപൂർവം നടത്താതിരുന്നതാണ് അന്തിമ പട്ടിക പുറത്തിറക്കാൻ മുന്നണികൾക്ക് തടസമാകുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രഖ്യാപനത്തിന് ശേഷം രംഗത്തിറങ്ങി വോട്ടഭ്യർത്ഥന തുടങ്ങി. പ്രചാരണത്തിന്റെ ആദ്യ റൗണ്ടിലേക്ക് ഇവർ എത്തുന്നതുകണ്ട് ആശങ്കയിലായ യു.ഡി.എഫ്, ബി.ജെ.പി മുന്നണികളിലെ പ്രവർത്തകർ നേതൃത്വത്തോട് തങ്ങളുടെ മുഴുവൻ സ്ഥാനാർത്ഥികളെയും എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനാൽ എതിർമുന്നണിയിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ മാത്രം എല്ലാ ചുവരിലും നിറഞ്ഞു.
തിരഞ്ഞെടുപ്പ് ചൂട് ഏറ്റവും കൂടുതലുള്ളത് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലാണ്. ജില്ലയിലെ 73 പഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലുമായി 1400 ലധികം വാർഡുകളാണുള്ളത്. ഓരോ വാർഡിലും മൂന്ന് പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾ കൂടാതെ വിമതന്മാരും സ്വതന്ത്രന്മാരുമുണ്ടാകും.
പ്രധാന മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി കഴിയുമ്പോഴാകും തലവേദനയായി വിമതന്മാർ രംഗത്തിറങ്ങുക. അത്തരക്കാരെ ഒതുക്കലാണ് പിന്നീട് മുന്നണികൾ നേരിടുന്ന പ്രധാന വെല്ലുവിളി. വളരെ കരുതലോടെയാണ് മുന്നണികൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. അതിനാലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ താമസിക്കുന്നതിനും കാരണമാകുന്നത്.
11 ബ്ലോക്ക് പഞ്ചായത്തുകളിലായി 155 ഡിവിഷനുകളുണ്ട്
ബ്ലോക്ക് പഞ്ചായത്തുകളും വാർഡുകളും
അതിയന്നൂർ – 13, ചിറയിൻകീഴ് – 13, കിളിമാനൂർ – 15, നെടുമങ്ങാട് – 13, നേമം – 16, പാറശാല – 14, പെരുങ്കടവിള – 14, വാമനപുരം – 15, വർക്കല – 13, വെള്ളനാട് – 16.
73 ഗ്രാമപഞ്ചായത്തുകളിലായി 1299 വാർഡുകൾ
(ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട ഗ്രാമപ്പഞ്ചായത്തുകളും വാർഡുകളുടെ)
1) പാറശാല
പാറശാല (23), കാരോട് (19), കുളത്തൂർ (20), ചെങ്കൽ (21), തിരുപുറം (14), പൂവാർ (15).
2) പെരുങ്കടവിള
വെള്ളറട (23), കുന്നത്തുകാൽ (21), കൊല്ലയിൽ (16), പെരുങ്കടവിള (16), ആര്യങ്കോട് (16), ഒറ്റശേഖരമംഗലം (14), കള്ളിക്കാട് (13), അമ്പൂരി (13).
3) അതിയന്നൂർ
അതിയന്നൂർ (17), കാഞ്ഞിരംകുളം (14), കരുംകുളം (18), കോട്ടുകാൽ (19), വെങ്ങാനൂർ (20).
4) നേമം : മാറനല്ലൂർ (21), ബാലരാമപുരം (20), പള്ളിച്ചൽ (23), മലയിൻകീഴ് (20), വിളപ്പിൽ (20), വിളവൂർക്കൽ (17), കല്ലിയൂർ (21)
5) പോത്തൻകോട്
പോത്തൻകോട് (18), മംഗലപുരം (20), അണ്ടൂർക്കോണം (18), കഠിനംകുളം (23), അഴൂർ (18).
6) വെള്ളനാട്
കാട്ടാക്കട (21), വെള്ളനാട് (18), പൂവച്ചൽ (23), ആര്യനാട് (18), വിതുര (17), കുറ്റിച്ചൽ (14), ഉഴമലയ്ക്കൽ (15), തൊളിക്കോട് (16).
7 ) നെടുമങ്ങാട്
കരകുളം (23), അരുവിക്കര (20), വെമ്പായം (21), ആനാട് (19), പനവൂർ (15).
8) വാമനപുരം
വാമനപുരം (15), മാണിക്കൽ (21), നെല്ലനാട് (16), പുല്ലമ്പാറ (15), നന്ദിയോട് (18), പെരിങ്ങമ്മല (19), കല്ലറ (17), പാങ്ങോട് (19).
9) കിളിമാനൂർ
പുളിമാത്ത് (19), കരവാരം (18), നഗരൂർ (17), പഴയകുന്നുമ്മൽ (17), കിളിമാനൂർ (15), നാവായിക്കുളം (22), മടവൂർ (15), പള്ളിക്കൽ (13)
10) ചിറയിൻകീഴ്
ചിറയിൻകീഴ് (19), കടയ്ക്കാവൂർ (16), വക്കം (14), അഞ്ചുതെങ്ങ് (14), കിഴുവിലം (20), മുദാക്കൽ (20).
11) വർക്കല : വെട്ടൂർ (14), ചെറുന്നിയൂർ (14), ഇടവ (17), ഇലകമൺ (16), ചെമ്മരുതി (19), മണമ്പൂർ (16), ഒറ്റൂർ (13).