silpa

ബോളിവുഡ് കോളങ്ങളിൽ ഇന്നും ചർച്ചയാകുന്ന താരമാണ് ശിൽപ ഷെട്ടി. വിവാഹത്തെ തുടർന്ന് അഭിനയത്തിന് ചെറിയ ബ്രേക്ക് കൊടുത്തെങ്കിലും ഫാഷൻ രംഗത്ത് നടി സജീവമാണ്. നടിയുടെ മേക്കോവറും ലുക്കും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ശില്പയുടെ ഫിറ്റ്നസ് സമൂഹമാദ്ധമങ്ങളിലെല്ലാം എന്നും ചർച്ചയായിട്ടുണ്ട്. ദിവസം ചെല്ലുന്തോറും 45 കാരിയായ ശിൽപം കൂടുതൽ ചെറുപ്പമാകുകയാണ്. നടിയുടെ നിത്യയൗവ്വനം താരങ്ങളുടെ ഇടയിൽ തന്നെ ചർച്ചാവിഷയമാണ്. ആഭരണങ്ങളോടുള്ള നടിയുടെ താൽപര്യവും പരസ്യമായ രഹസ്യമാണ്. ഒരു വലിയ ആഭരണ കളക്ഷൻ തന്നെ ശിൽപയ്ക്കുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് നടിയുടെ വിശേഷപ്പെട്ട ആഭരണത്തെ കുറിച്ചാണ്. തന്റെ പ്രിയപ്പെട്ട ആഭരണമായ ഇരുപതു കാരറ്റിന്റെ ഡയമണ്ട് മകൻ വിയാൻ രാജിന്റെ ഭാവി വധുവിന് നൽകുന്നതിനെ കുറിച്ചാണ് നടി പറയുന്നത്. നടിയുടെ രസകരമായ വാക്കുകൾ സിനിമ കോളങ്ങളിൽ നിറയുകയാണ്. മകനുമായുള്ള രസകരമായ സംഭാഷണമാണ് ശിൽപ അഭിമുഖത്തിൽ പറയുന്നത്. ഞാൻ എന്റെ മകനോട് പറയും. ' മകന്റെ ഭാര്യയ്ക്ക് എന്റെ പ്രിയപ്പെട്ട 20 കാരറ്റ് ഡയമണ്ട് നൽകാൻ തയ്യാറാണ്. എന്നാൽ ഒരു കണ്ടീഷൻ മാത്രം. എന്നോട് നല്ലത് പോലെ പെരുമാറിയാൽ മാത്രമേ കെടുക്കുകയുള്ളൂ...' അതല്ലെങ്കിൽ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശിൽപ പറയുന്നു. നടിയുടെ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തിയിരിക്കുകയാണ്. ജീവിതത്തിൽ താൻ മാതൃത്വത്തിനാണ് മുൻഗണന കൊടുക്കുന്നതെന്നും ശിൽപ പറയുന്നു. ഇൻസ്റ്റഗ്രാം നോക്കിയാൽ കാണാം, അമ്മ എന്നതാണ് തനിക്ക് നൽകുന്ന ആദ്യ നിർവചനം, കാരണം അതാണ് എന്നും തനിക്ക് പ്രധാനം ശിൽപ പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മാതൃദിനത്തിൽ വിയാൻ തനിക്ക് സമ്മാനിച്ച കത്തിന്റെ വീഡിയോ ശിൽപ പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം വിയാനൊപ്പം പാചകം ചെയ്യുന്നതിന്റെയും ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന്റെയുമൊക്കെ വീഡിയോ ശിൽപ പങ്കുവച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. 2012ലാണ് ശിൽപയ്ക്ക് വിയാൻ ജനിക്കുന്നത്. മകൻ കൂടാതെ നടിക്ക് ഒരു മകൾ കൂടിയുണ്ട്. ഈ വർഷം ആദ്യം വാടക ഗർഭപാത്രത്തിലൂടെയാണ് ശിൽപ രണ്ടാമതും അമ്മയായത്. സമിഷ എന്നാണ് മകളുടെ പേര്. നടി തന്നെയാണ് വീണ്ടും അമ്മയായ വിവരം പ്രേക്ഷകരോട് പങ്കുവച്ചത്. മകൾക്കൊപ്പമാണ് നടിയുടെ ജീവിതമിപ്പോൾ. മകൾക്ക് ആറ് മാസം തികഞ്ഞപ്പോൾ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇനി അവൾക്ക് പിന്നാലെ ഓടുകയാവും തന്റെ വർക്കൗട്ടെന്ന് ശിൽപ പറഞ്ഞിരുന്നു.