vote

തിരുവനന്തപുരം: പുനർവിജ്ഞാപന പ്രകാരമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളുടെയും വാർഡുകളുടെയും നറുക്കെടുപ്പ് ഇന്ന് നടക്കും. പാലാ മുനിസിപ്പാലിറ്റിയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കൊല്ലം ടി.എം വർഗീസ് സ്മാരക ഹാളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് കൊച്ചി കോർപറേഷൻ ടൗൺ ഹാളിലും മലപ്പുറം മുനിസിപ്പാലിറ്റിയുടേത് കോഴിക്കോട് ടൗൺ ഹാൾ മാനാഞ്ചിറയിലുമാണ് നടക്കുക. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമ പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് അതത് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.