pic

പൊലീസ് വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച ആക്ഷൻ സിനിമകൾ സമ്മാനിച്ച സൂപ്പർ താരമാണ് സുരേഷ് ഗോപി. ഒരുപാട് ചിത്രങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച താരം ഏത് കഥാപാത്രവും വളരെ മികവുറ്റതായി അവതരിപ്പിച്ചു. സുരേഷ് ഗോപിയുടെ കരിയറിൽ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് 1997ൽ പുറത്തിറങ്ങിയ ലേലം. ആനക്കാട്ടിൽ ചാക്കോച്ചി എന്ന പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കഥാപാത്രത്തെ സുരേഷ് ഗോപിയാണ് അവതരിപ്പിച്ചത്. ഹിറ്റ് മേക്കർ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ആരാധകർ ഏറേ ആവേശത്തോടെ ആഗ്രഹിച്ചിരുന്നതാണ് ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ലേലത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കർ തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ് വിവരം. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ചിത്രം സംവിധാനം ചെയ്യും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മുമ്പേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന ഉണ്ടായിരുന്നു. 23 വർഷങ്ങൾക്ക് ശേഷം ലേലത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ പല കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനയതാക്കളും ജീവിച്ചിരിപ്പില്ല. ലേലം സിനിമയിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിനിയായിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.