malavika

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മാളവിക മോഹനൻ. ബോളിവുഡിൽ ക്യാമറാമാനായ മലയാളിയായ കെ.യു മോഹനന്റെ മകളാണ് മാളവിക. സിനിമ പാത പിന്തുടർന്ന് മാളവികയും ഇന്ന് വളരെ ആരാധകരുള്ള ഒരു താരമാണ്. തന്റെ ആദ്യ സിനിമകൊണ്ട് തന്നെ വലിയ രീതിയിൽ താരം പ്രേക്ഷക ശ്രദ്ധ നേടി. അതിന് ശേഷം മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തു. ഇപ്പോൾ ഹിന്ദി വെബ്സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. വളരെ വലിയ വിജയമായ വെബ് സീരീസ് ആയിരുന്നു ദ ഫാമിലി മാൻ. ഇതിന്റെ സംവിധായകൻ രാജ് ഡികേ ജോഡി ഒരുക്കുന്ന പുതിയ സീരീസിലാണ് മാളവിക എത്തുന്നത്. ഹോളിവുഡ് താരം ഷാഹിദ് കപൂർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസിൽ ആക്ഷൻ റോളാണ് മാളവിക ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.