casue

കാഞ്ഞങ്ങാട്: ഗോവൻ മദ്യം ഫെനി നിർമ്മിക്കാൻ ഒരുങ്ങി കശുഅണ്ടി വികസന കോർപ്പറേഷൻ. കശുമാങ്ങയിൽ നിന്നാണ് ഫെനി എന്ന പാനീയം നിർമ്മിക്കാൻ പൊതുമേഖലാ സ്ഥാപനത്തിന്റെ തയ്യാറെടുപ്പ്. സർക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും അനുമതി ഉണ്ടെങ്കിലേ വ്യാവസായിക ഉത്പാദനം സാധ്യമാകൂ. കിറ്റ്‌കോ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ഇതിനോടകം സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അനുവാദം കിട്ടിയാൽ ഉടനെ ഉത്പാദനം തുടങ്ങും.

ഫെനി പേരുകേട്ട ഗോവൻ മദ്യമാണ്. ഇതിന്റെ നിർമാണത്തിന് അനുമതി ലഭിക്കുകയാണെങ്കിൽ കശുമാങ്ങ കർഷകർക്ക് ഒരു പുതിയ വരുമാന മാർഗ്ഗം തുറന്നുകിട്ടും. ഈ കൃഷി മേഖലയിൽ ജോലി ചെയ്യുന്ന കർഷക തൊഴിലാളികൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒരു പദ്ധതിയാണിത്. പ്രവർത്തനം നിറുത്തി അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ ഇതിനായി ഉപയോഗിക്കുകയുമാകാം. 2019 ൽ ഇതുപോലൊരു ഒരു ആശയം കശുവണ്ടി വികസന കോർപ്പറേഷൻ കൊണ്ടുവന്നിരുന്നു. അന്ന് ഇതിന്റെ ഭാഗമായി ഗോവയിലെ ഫെനി നിർമ്മാണ യൂണിറ്റുകൾ ചെയർമാനും സംഘവും സന്ദർശിച്ചിരുന്നു. അന്ന് ഫെനി നിർമ്മിച്ച് ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ കൂടെ വിപണനം നടത്താനായിരുന്നു കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്.