g

കടയ്‌ക്കാവൂർ: അമിത വേഗതയിലെത്തിയ ബുള്ളറ്റ് ബൈക്കിടിച്ച് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. മുഖ്യസ്ഥൻ പറമ്പിൽ ജ്യോതി -നിഷ ദമ്പതികളുടെ മകൾ ഹനീഷയാണ് മരിച്ചത്. കഴിഞ്ഞദിവസം പൂത്തുറ നെടുന്തോപ്പ് ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിന്ന കുട്ടിയെ മുതലപ്പൊഴിയിൽ നിന്ന് വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഷയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് മൂന്നിന് മരിച്ചു. പൂത്തുറ സെന്റ് ജോസഫ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്. സംസ്കാരം നടന്നു. മൂന്നുവയസുകാരി നിഷ്യ സഹോദരിയാണ്. അഞ്ചുതെങ്ങ് പൊലീസ് തുടർ നടപടി സ്വീകരിച്ചു.