രാവിലെ 11മുതൽ പത്രിക സ്വീകരിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ഇന്ന് വിജ്ഞാപനമിറങ്ങും. ഇതോടെ, പത്രിക സമർപ്പണം ആരംഭിക്കും. രാവിലെ 11 മുതൽ പത്രിക സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
നവംബർ 19 വരെ അവധി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 നും ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടയ്ക്ക് പത്രിക സമർപ്പിക്കാം.. പത്രികയോടൊപ്പം സ്ഥാനാർത്ഥികൾ 2 എ ഫോറവും പൂരിപ്പിച്ച് നൽകണം.. സ്ഥാനാർത്ഥി ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിലധികം വാർഡുകളിൽ മത്സരിക്കാൻ പാടില്ല. എന്നാൽ, ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാം.