കിളിമാനൂർ: വിദ്യാലയങ്ങളിലേക്ക് കുട്ടികൾക്ക് വരാൻ കഴിയാത്ത അവസ്ഥയിൽ അവരുടെ മാനസിക സംഘർഷം കുറയ്ക്കാനും കലാപരിപാടികളിലൂടെ സംവദിക്കാനും അടയമൺ യു.പി.എസിൽ റേഡിയോ പ്രക്ഷേപണം തുടങ്ങി. സ്കൂളിലെ അദ്ധ്യാപകനും കവിയുമായ ദീപക് ചന്ദ്രൻ മങ്കാടിന്റെ മനസിലുദിച്ച ആശയത്തിന്, പ്രഥമാദ്ധ്യാപകൻ വി.എസ്. പ്രേംജിത്ത് സാറിന്റെയും സഹാദ്ധ്യാപകരുടെയും കുട്ടികളുടെയും പൂർണ പിന്തുണയുണ്ടായി. പി.ടി.എയുടെ സഹായത്തോടെ അടയമൺ യു.പി.എസിന്റെ സ്വന്തം റേഡിയോ മിഴി എന്ന പേരിൽ യാഥാർത്ഥ്യമായി. പി.ടി.എ പ്രസിഡന്റ് ഷാജിയുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത സീരിയൽ സിനിമാതാരം ഫെസി ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു.