prasanth
പ്രശാന്ത്

കൊല്ലം: കൊട്ടിയം തഴുത്തല മണ്ണഞ്ചേരി ക്ഷേത്രത്തിന് സമീപം യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഉമയനല്ലൂർ പന്നിമൺ പ്രശാന്ത് ഭവനിൽ പ്രശാന്താണ് (29) പിടിയിലായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രദേശവാസിയായ ഷിജു ചികിത്സയിലാണ്. പ്രശാന്ത്, കൂട്ടു പ്രതികളായ ചന്തു, പക്രു എന്നിവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനെ പ്രശാന്ത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ ഈ മാസം ഒമ്പതിന് രാത്രി എട്ടിന് ക്ഷേത്രത്തിനടുത്തുവച്ച് ഷിജുവിനെ മർദ്ദിക്കുകയായിരുന്നു. പ്രശാന്തിനെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.