kaithari

തിരുവനന്തപുരം :കൈത്തറി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും സ്കൂൾ യൂണിഫോം പദ്ധതി പുനസ്ഥാപിക്കണമെന്നും നൂലും കൂലി കുടിശികയും ഉടൻ വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് കൈത്തറി ഡയറക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ജി.സുബോധൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ,നേതാക്കളായ വണ്ടന്നൂർ സദാശിവൻ,കുഴിവിള ശശി, മംഗലത്തുകോണം തുളസീധരൻ, എസ്.എൻ.ജയചന്ദ്രൻ,പെരിങ്ങമ്മല ബിനു,കട്ടച്ചൽക്കുഴി ബിനു, ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.