let

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതിന്റെ സാദ്ധ്യതകളാരാഞ്ഞ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് കത്ത് നൽകി. തമിഴ്നാട്ടിലും ആന്ധ്രയിലും കോളേജുകൾ തുറന്ന സാഹചര്യത്തിലാണ് കത്ത് നൽകിയത്.

ആരോഗ്യ-പൊതുഭരണ-ആഭ്യന്തര വകുപ്പുകളുമായി ആലോചിച്ച ശേഷമേ ഇതിൽ തീരുമാനമുണ്ടാകൂ എന്നാണ് അറിയുന്നത്. കോളേജുകൾ എന്ന് തുറക്കാമെന്നതിനെ കുറിച്ച് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.