കല്ലമ്പലം:സഹൃദയ പൗരസമിതിയുടെ ആറാമത് വാർഷികാഘോഷം ലളിതമായ ചടങ്ങുകളോടെ പൗരസമിതി ഓഫീസിൽ നടന്നു.പ്രസിഡന്റ് ജംഗ്ഷൻ സ്വദേശിയായ നിജിത്തിന് വേണ്ടി സ്വരൂപിച്ച ചികിത്സ സഹായമായ 1,52,000 രൂപയുടെ ചെക്ക് കൈമാറി.അതിനോടൊപ്പം നിർദ്ധരരായ കുടുംബത്തിലെ കുട്ടികൾക്ക് പഠനാവശ്യത്തിനു വേണ്ടിയുള്ള ടെലിവിഷൻ കൈമാറി.പത്താം ക്ലാസിലും പ്ലസ്ടുവിനും മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ പൗരസമിതി അംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും സമ്മാനിച്ചു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്,കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ഐ.ഫറോസ്,പൗരസമിതി പ്രസിഡന്റ് പ്രിൻസ്,സെക്രട്ടറി സജീവ്,ട്രഷറർ മോഹൻലാൽ തുടങ്ങിയവർ പങ്കെടുത്തു.