തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുളള തീർത്ഥാടകർക്ക് ശബരിമലയിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ചാൽ സൗജന്യ ചികിത്സ നൽകാൻ സർക്കാർ ഉത്തരവായി. എ.പി.എൽ, ബി. പി എൽ വ്യത്യാസമില്ലാതെ ചികിത്സ നൽകും. സർക്കാർ ആശുപത്രികളിലോ സർക്കാരുമായി കൊവിഡ് ചികിത്സക്ക് സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ പ്രവേശിക്കാം. മറ്റ് സംസ്ഥാനക്കാർക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ ചികിത്സ ലഭ്യമാക്കും.
കേരളത്തിൽ നിന്നുളള തീർത്ഥാടകർക്ക് കൊവിഡ് ഇതര രോഗങ്ങൾ പിടിപെട്ടാൽ ചികിത്സ സൗജന്യമായിരിക്കില്ല. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ നൽകുന്ന പ്രാഥമിക ചികിത്സകൾക്കുശേഷം തുക ഈടാക്കിയാകും തുടർചികിത്സ.
വാരാന്ത്യങ്ങളിൽ 2000 പേർക്കും അല്ലാത്ത ദിവസങ്ങളിൽ 1000 പേർക്കുമാണ് ദർശനത്തിന് അനുമതി.