chennithala

തിരുവനന്തപുരം: എം.എൽ.എമാരായ കെ.എം. ഷാജിക്കും എം.സി. ഖമറുദ്ദീനുമെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തങ്ങൾ കേസിൽ പെടുന്നതു കൊണ്ട് മറ്റുള്ളവരും കൂടി ഇരിക്കട്ടെയെന്ന നിലപാടാണ് സർക്കാരിന്. സോളാർ, ബാർ കോഴ കേസുകൾ കുത്തിപ്പൊക്കിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കില്ല. ഇ.ഡിയെ വിമർശിക്കുന്ന സർക്കാർ തന്നെയാണ് ഖമറുദ്ദീനും ഷാജിക്കുമെതിരായ പരാതികൾ അവർക്ക് നൽകിയത്. അവർക്കെതിരെയുള്ളത് പൊതുപണം തട്ടിയെടുത്ത കേസുകളല്ല. ഒരു സ്ഥാപനം തുടങ്ങിയത് പൊളിഞ്ഞുപോയി എന്നത് മാത്രമാണ് ഖമറുദ്ദീൻ ചെയ്ത തെറ്റ്. അതിലന്വേഷണം നടക്കട്ടെ. പി.വി. അൻവറിനും കാരാട്ട് റസാഖിനുമെതിരായ കേസുകളിലും അന്വേഷണം വേണം. അത് മൂടിവച്ച് ചിലരുടെ കേസുകളിൽ മാത്രം നടക്കുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. തനിക്കെതിരായ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.