nedumudi-venu

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് ജയൻ സാംസ്കാരിക വേദി നൽകുന്ന എവർഷൈൻ ഹീറോ ജയൻ പുരസ്കാരത്തിന് ഈ വർഷം നെടുമുടി വേണു അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് നവംബർ 16ന് വൈകിട്ട് 5ന് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സാംസ്കാരിക വേദി സെക്രട്ടറി അജിൻ കുമാർ കെ.എൽ അറിയിച്ചു.