covid

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 7007 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 6152 പേർക്ക് സമ്പർക്കത്തിലൂടെയും. 717 പേരുടെ ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു

7252 പേർക്ക് രോഗം മാറി. രോഗം മാറിയവരുടെ എണ്ണം മൊത്തം 4,22,410 ആയി. 29 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ആകെ മരണം 1771 ആയി. 24 മണിക്കൂറിനിടെ 64,192 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91.

ചികിത്സയിൽ 78,420 പേരുണ്ട്. 3,15,246 പേർ നിരീക്ഷണത്തിലാണ്. 19 പുതിയ ഹോട്ട് സ്‌പോട്ടുകളും പ്രഖ്യാപിച്ചു.