jayasanker

തിരുവനന്തപുരം: ബി.ജെ.പി സോഷ്യൽ മീഡിയ, ഐ.ടി സംസ്ഥാന ഇൻ ചാർജായി എസ്. ജയശങ്കറെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നോമിനേറ്റ് ചെയ്തു. ബാംഗ്ലൂരിൽ ഐ.ടി കമ്പനി ഉദ്യോഗസ്ഥനായിരുന്ന തിരുവല്ല സ്വദേശി ജയശങ്കർ നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണ ചുമതലകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്.