തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടക്കുമ്പോൾ ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി കെ.കെ. ശൈലജ. സെപ്തംബർ 11നാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞത്. രണ്ട് മാസം കൊണ്ട് അഞ്ചു ലക്ഷമായി ഉയർന്നു. രോഗ മുക്തരുടെ എണ്ണം 4,22,410 ആണ്. ചികിത്സയിലുള്ളത് 78,420 പേരാണ്. മറ്റ് സ്ഥലങ്ങളിൽ ഉയർന്ന മരണനിരക്കുള്ളപ്പോൾ കേരളത്തിലെ മരണ നിരക്ക് 0.35 ആണ്. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരണം. തീർത്ഥാടന കാലത്തും തിരഞ്ഞെടുപ്പുകാലത്തും ഒട്ടും അലംഭാവം പാടില്ലെന്നും മന്ത്രി പറഞ്ഞു.