തിരുവനന്തപുരം: വാട്ടർ അതോറിട്ടി കൊല്ലം പ്രോജക്ട് ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനീയർ മനുവിനെ അകാരണമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സിന്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്തെ വാട്ടർ അതോറിട്ടി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കരാറുകാരനെ സഹായിക്കാനായി കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.