dd

മുരുക്കുംപുഴ: മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയും മുരുക്കുംപുഴ ലയൺസ് ക്ലബും സംയുക്തമായി നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ. കോ- ഓർഡിനേറ്ററും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ്‌ സെമിനാർ ഉദ്ഘാടനം ചെയ്തു. വി. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻലി ഗോമസ്, എസ്. ശശീന്ദ്രൻ, ബാലവേദി പ്രസിഡന്റ്‌ അഭിജിത്, ലൈബ്രറേറിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.