ചിറയിൻകീഴ് : ചിറയിൻകീഴ് ലയൺസ്‌ ക്ളബ് മുക്തി ഫർമായുമായി ചേർന്നു പ്രമേഹ ചികിത്സയും പ്രമേഹ അനുബന്ധ രോഗങ്ങളുടെ ചികിത്സാനിർണയവും നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30ന് നടുക്കുന്ന ആയുർവേദ ക്യാമ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിക്കും. ക്ളബ് പ്രസിഡന്റ് ടി. ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യ പ്രഭാഷണം മുൻ കേരള മൾട്ടിപ്പിൾ ലയൺസ്‌ ചെയർപേഴ്സൺ ജി. ഹരിഹരൻ നിർവഹിക്കും. മുടപുരം പൊയ്കവിള മുക്തി ഫർമാക്ലിനിക്കിൽ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയുന്ന 50 പേർക്കാണ് സൗജന്യ ഔഷധങ്ങളും ചികിത്സയും നൽകുന്നത്. ഡോ. സുബാഷ് ചന്ദ്രൻ, ഡോ. നിതാ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. സെക്രട്ടറി കെ. രാജശേഖരൻ നായർ, അഡ്മിനിസ്ട്രേറ്റർ ജി. ചന്ദ്രബാബു, കെ.വി. ഷാജു, കെ.എ. കുമാർ, ഡോ. കെ.ആർ. ഗോപിനാഥൻ, എസ്. ജയകുമാർ, സലിംകുമാർ.എസ്, ഡി. വിഭുകുമാർ, ആർ. അനിൽകുമാർ, ആർ.ആർ. ബിജു, കെ.എസ്. ബിജു എന്നിവർ ക്യാമ്പിനും തുടർന്നു നടക്കുന്ന പ്രമേഹ ബോധവത്കരണത്തിനുള്ള കൂട്ട നടത്തത്തിലും പങ്കെടുക്കും. ഫോൺ: 0470-2643166.