ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനികുട്ടനെ ചോദ്യംചെയ്യണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അനി ബിനീഷിന്റെ അക്കൗണ്ടിൽ വൻതുക നിക്ഷേപിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷ് നൽകിയിട്ടില്ല. അനിയെ ഉപയോഗിച്ച് ബിനീഷ് വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായാണ് സംശയിക്കുന്നത്. റെയ്ഡുകളിൽ ഇതിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട്. ബിനീഷിന് ജാമ്യം നൽകിയാൽ രാജ്യം വിടാനിടയുണ്ടെന്നും തെളിവുകൾ നശിപ്പിക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വിപുലീകരിക്കണം. ബിനീഷിന്റെ വീട്ടിൽ നിന്ന് പിടിച്ച ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.