എഴുകോൺ: ഇടയ്ക്കിടത്ത് വിധവയായ പട്ടിക ജാതി യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച പ്രതി പിടിയിൽ. കുരീപള്ളി ജയന്തി കോളനിയിൽ സുദേവൻ (39) നെ ആണ് എഴുകോൺ പൊലീസ് പിടികൂടിയത്. 9 ന് രാത്രി 1 മണിയോടെയാണ് സംഭവം. വർഷങ്ങളായി ഭാര്യ വീടായ ഇടയ്ക്കിടം ആതിര ഭവനിൽ താമസിച്ച് വരികയായിരുന്ന സുദേവൻ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. പത്ത് മാസം മുൻപ് ഭർത്താവ് മരണപ്പെട്ട യുവതി വൃദ്ധയായ ഭർതൃമാതാവിന്റെ ഒപ്പമാണ് താമസം. സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.