accident-insurance

തിരുവനന്തപുരം:പൊലീസ് ഉദ്യോഗസ്ഥർക്ക് ഡൂട്ടിക്കിടയിലും അല്ലാതെയും അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് 20 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി യോഗം തീരുമാനിച്ചു..

ഇതിനാവശ്യമായ പ്രീമിയം തുക അംഗങ്ങളിൽ നിന്ന് സമാഹരിക്കാതെ സംഘം തന്നെ അടയ്ക്കുമെന്ന് സംഘം പ്രസിഡന്റ് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.