കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല നടത്തുന്ന വിവിധ ബിടെക് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 17,18 തീയതികളിലായി ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ ലോഗിൻ പേജിൽ 13,14 തീയതികളിലായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കുകയും റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് പരിഗണിക്കുകയും ചെയ്യും. ഓൺലൈൻ അഭിമുഖത്തിന്റെ വിശദാംശങ്ങൾ അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയക്കും. പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. വിശദവിവരങ്ങൾക്ക്‌ admissions.cusat.ac.in