shobha-surendran

ശ്രീധരൻ പിള്ളയുമായി ചർച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ മിസോറാം ഗവർണർ ശ്രീധരൻ പിള്ളയെ കണ്ടു. ഇന്നലെ കോഴിക്കോട്ട് പിള്ളയുടെ വീട്ടിലെത്തിയ ശോഭ ഒന്നര മണിക്കൂറോളം അദ്ദേഹവുമായി ചർച്ച നടത്തി. താൻ ബി.ജെ.പിയിൽ വന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നില്ലെന്നും ,33 വർഷം മുമ്പ് താൻ പാർട്ടിയിൽ ചേരുമ്പോൾ ബി.ജെ.പിക്ക് ഒരു പഞ്ചായത്ത് മെമ്പർ പോലുമുണ്ടായിരുന്നില്ലെന്നും അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തനിക്ക് നിരവധി കാര്യങ്ങൾ മാദ്ധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കാനുണ്ടെന്നും അത് പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. അതേ സമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തയ്യാറായില്ല.