deepavaly

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി)

രാത്രി 8 മുതൽ 10 വരെ രണ്ട് മണിക്കൂർ മാത്രമേ പടക്കം പൊട്ടിക്കാവൂ. ക്രിസ്മസ്, പുതുവത്സര തലേദിവസങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെ പടക്കം പൊട്ടിക്കാം.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്.

വായുമലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും പൊട്ടിക്കാനും പാടുള്ളൂ. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. ഇവയ്ക്ക് വായുമലിനീകരണത്തോത് 30 ശതമാനം കുറവാണ്.

കൊവിഡിന്റെയും വായുമലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ ഡൽഹി, രാജസ്ഥാൻ, ഒഡീഷ സംസ്ഥാനങ്ങൾ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൂർണ വിലക്ക് ഏർപ്പെടുത്തിയെങ്കിലും കർണാടകം ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി.