pic

പാറശാല: തമിഴ്നാട് അതിർത്തിയും മലമ്പ്രദേശങ്ങളും ഉൾപ്പെടുന്ന നിയോജക മണ്ഡലമാണ് പാറശാല. യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ ബലമുള്ള മണ്ഡലമാണങ്കിലും പാറശാല, അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, ആര്യങ്കോട്, കൊല്ലയിൽ, ഒറ്റശേഖരമംഗലം, പെരുങ്കടവിള, കള്ളിക്കാട് എന്നിങ്ങനെയുള്ള നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള 9 പഞ്ചായത്തുകളുടെയും ഭരണം എൽ.ഡി.എഫിന്റെ അധീനതയിലാണ്.

2010ലെ കക്ഷി നില എൽ.ഡി.എഫ് 7, യു.ഡി.എഫ് 7. 2015 ആയപ്പോഴേക്കും എൽ.ഡി.എഫ് 7, യു.ഡി. എഫ് 6, യു.ഡി.എഫ് സ്വതന്ത്രൻ 1 എന്നിങ്ങനെ ആയി. പെരുങ്കടവിള ബ്ലോക്ക് ഭരണം നറുക്കെടുപ്പിലൂടെ രണ്ട് തവണയും എൽ.ഡി.എഫിന് ലഭിച്ചു.

ബി.ജെ.പിക്ക് മുന്നേറ്റം

എല്ലാ പഞ്ചായത്തുകളിലും ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തി വരുന്നത്. വിജയിച്ച സ്ഥാനാർത്ഥികളുടെ പട്ടികയിൽ തൊട്ടു പിറകെ ഏതാനും കുറച്ച് വോട്ടുകൾക്കാണ് ഇവർ പിന്നിലുള്ളത്. ബി.ജെ.പിയുടെ ഈ മുന്നേറ്റം പല പഞ്ചായത്തുകളിലും മുന്നണികൾക്ക് പ്രത്യേകിച്ച് യു.ഡി.എഫിന് കടുത്ത മത്സരത്തിന് വഴിയൊരുക്കും.

1. പാറശാല

ഇരുമുന്നണികൾക്കും തുടർ ഭരണം കാഴ്ചവയ്ക്കുവാൻ കഴിയാത്ത പഞ്ചായത്തുകളിൽ ഒന്നാണ് പാറശാല. നിലവിൽ ആകെ 23 വാർഡുകൾ 2015ലെ തെരത്തെടുപ്പിൽ കക്ഷിനില സി.പിഎം 11, സി.പി.ഐ.1, കോൺഗ്രസ് 9, ബി.ജെ.പി 2,

2. അമ്പൂരി
മലയോര മേഖലയെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തുകളിൽ ഒന്ന് യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ ശക്തിയുള്ള പഞ്ചായത്ത് നിലവിലെ കക്ഷിനില 13.
2015ലെ തിരത്തെടുപ്പിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 5, ബി.ജെ.പി. 2.
ഇവിടെ ബി.ജെ.പിയുടെ മുന്നേറ്റമുണ്ടെന്ന് രാഷട്രീയനിരിക്ഷകർ വിലയിരുത്തുന്നു.

3. വെള്ളറട
മലയോര മേഖലയും കേരള തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നതുമായ മേഖല.
യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം ശക്തി പങ്കിടുന്ന പഞ്ചായത്ത്. നിലവിൽ 23 വാർഡുകൾ
കക്ഷി നില: എൽ.ഡി.എഫ് 11, യു.ഡി.എഫ് 10, ബി.ജെ.പി 2

4. കുന്നത്തുകാൽ
മലയോര മേഖലയും തമിഴ്നാട് അതിർത്തിയും ചേർന്ന പഞ്ചായത്ത്. ആകെ വാർഡുകളുടെ എണ്ണം 21. 2015ലെ തിരഞ്ഞെടുപ്പിൽ കക്ഷി നില- എൽ.ഡി.എഫ് 10, യു.ഡി.എഫ് 8, ബി.ജെ.പി 3

5. ആര്യങ്കോട്
മലയോര മേഖലയെ അഭിമുഖീകരിക്കുന്ന പഞ്ചായത്ത്. ആകെ വാർഡുകളുടെ എണ്ണം: 16
2015 ലെ തിരഞ്ഞെടുപ്പിലെ കക്ഷി നില- എൽ.ഡി.എഫ് 7, കോൺഗ്രസ് 5, ബി.ജെ.പി. 4

6. കൊല്ലയിൽ
എൽ.ഡി.എഫിന്റെ മോസ്‌കോ എന്നറിയപ്പെടുന്ന പഞ്ചായത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നിലവിൽ വന്നതുമുതൽ എൽ.ഡി.എഫിനു വമ്പൻ വിജയം കാഴ്ചവയ്ക്കാൻ കഴിയുന്ന പഞ്ചായത്ത്. 1995ലെ തിരത്തെടുപ്പിൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 7, സ്വത്ര ന്ത്രർ 2. ഇതിൽ ഒരു സ്വതന്ത്രൻ യു.ഡി.എഫിലേക്ക് ചുവട് മാറിയതോടെ ഒരു വർഷക്കാലം യു.ഡി. എഫിന് ഇവിടെ ഭരണം നടത്തുവാൻ കഴിഞ്ഞു. 2005 ലെ കക്ഷിനില- സി പി.എം 7, സി.പി.ഐ 2, കോൺഗ്രസ് 5, ബി.ജെ.പി. 1
2010 ലെ കക്ഷിനില: സി.പിഎം 8, സി.പിഐ 1, കോൺഗ്രസ് 6, സ്വതന്ത്രൻ 1
2015ലെ കക്ഷി നില: സി.പി.എം 7, സി.പി.ഐ1, ബി.ജെ.പി5, കോൺഗ്രസ് 2, സ്വതന്ത്രൻ 1

7. ഒറ്റശേഖരമംഗലം

ൽ.ഡി.എഫും യു.ഡി.എഫിനും തുല്യ ശക്തിയുള്ള പഞ്ചായത്ത്
ഏതു സമയത്തും എത് ഭാഗത്തേക്കും ഭരണചക്രം തിരിയുവാൻ സാദ്ധ്യതയുണ്ടായിരുന്ന പഞ്ചായത്ത് ആകെ വാർഡുകളുടെ എണ്ണം: 14. 2015ലെ കക്ഷി നില- യു.ഡി.എഫ് 5, എൽ.ഡി.എഫ് 5, ബി.ജെ.പി. 2, സ്വതന്ത്രർ 2

8. പെരുങ്കടവിള

ആകെ വാർഡുകളുടെ എണ്ണം 16. എൽ.ഡി.എഫ് നിർണായക വിജയം കൈവരിച്ച പഞ്ചായത്ത്.
2015ലെ കക്ഷിനില: എൽ.ഡി.എഫ് 7, യു.ഡി.എഫ് 3, ബി.ജെ.പി 3, ബി.ജെ.പി സ്വതന്ത്രൻ 1, സ്വതന്ത്രർ 2

9. കള്ളിക്കാട്
ആകെ വാർഡുകളുടെ എണ്ണം 13. കോൺഗ്രസിനും സി.പി.എമ്മിനും തുല്യ ബലം കൈവരിക്കുവാൻ കഴിഞ്ഞ പഞ്ചായത്തുകളിലൊന്ന്
2015ലെ കക്ഷി നില: കോൺഗ്രസ് 6, സി.പി.എം 5, സി.പി.ഐ 2.