തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലുള്ളത്. സൈബർ പൊലീസ് കേസെടുത്തു.
മുൻപും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. അശ്ലീലം പ്രചരിപ്പിച്ച യൂ ട്യൂബർ വിജയ് പി. നായർക്കെതിരെ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സമൂഹ മാദ്ധ്യമത്തിൽകൂടി ശാന്തിവിള ദിനേശൻ തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചത്.തുടർന്ന് പരാതിക്കാധാരമായ വീഡിയോ ശാന്തിവിള ദിനേശ് നീക്കം ചെയ്തിരുന്നു.