തിരുവനന്തപുരം:കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ എൻ.ടി.സി മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് വിജയമോഹിനി മിൽസ് തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ ധർണ നടത്തി.ഐ.ൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു വർക്കിംഗ് പ്രസിഡന്റ് എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ജോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കരകുളം ശശി, വട്ടവിള ഗോപൻ, ജോണി ജോസ് നാലപ്പാട്ട്, സമരസമിതി ജനറൽ കൺവീനർ എം.ടി. ആന്റണി, ഷിബു കുമാർ എം.എസ് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പ്രഭകുമാർ .എൻ സ്വാഗതവും ചെയർമാൻ സജീവ്കുമാർ.കെ നന്ദിയും പറഞ്ഞു. വിജയമോഹിനി മിൽ നടയിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 78 ദിവസം പിന്നിട്ടു.