monay

തിരുവനന്തപുരം: കയർ സഹകരണ സംഘം മുൻ ജീവനക്കാർക്ക് പ്രതിമാസ പെൻഷൻ 10 ദിവസത്തിനകം അവരവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ഇന്നലെ ധനകാര്യ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. പെൻഷൻ പദ്ധതി നടപ്പാക്കാൻ കയർ വകുപ്പ് പെൻഷൻ ബോർഡിന് 366 ജീവനക്കാർക്കായി 5 കോടി 19 ലക്ഷം രൂപ നൽകി.പ്രതിമാസം 3000 രൂപയാണ് പെൻഷൻ നൽകേണ്ടത്. പെൻഷന് അർഹത നേടിയവർ ബാങ്ക് അക്കൗണ്ടും, ആവശ്യപ്പെട്ട മറ്റു വിവരങ്ങളും പെൻഷൻ ബോർഡിൽ നൽകണമെന്ന് കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു.