തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിയിലേക്കുള്ള രാജധാനി എക്സ് പ്രസ് ഇന്നുമുതൽ അരമണിക്കൂർ നേരത്തെ പുറപ്പെടും.രാത്രി 7.15ആണ് പുതിയ സമയം. നേരത്തെ ഇത് 7.45ആയിരുന്നു. എറണാകുളത്ത് 11.10ന് പകരം രാത്രി പത്തരയ്ക്ക് എത്തും. മംഗലാപുരത്ത് പുലർച്ചെ ആറിന് പകരം 5.15നുമെത്തും. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടാൽ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുണ്ടായിരുന്നത്. ഇന്നുമുതൽ കൊല്ലം, ആലപ്പുഴ,തൃശൂർ,ഷൊർണ്ണൂർ,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.