തിരുവനന്തപുരം: ജില്ലയിലെ 73 പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും ഒരു കോർപറേഷനിലുമായുള്ള 1727 വാർഡുകളിലായി 28,26,190 വോട്ടർമാരുണ്ട്. ഒക്ടോബർ 31 വരെയുള്ള സമയങ്ങളിൽ പേരുചേർത്തവരെ കൂടി ഉൾപ്പെടുത്തി നവംബർ 10ന് പുറത്തിറക്കിയ അവസാന വോട്ടർപട്ടിക അനുസരിച്ചാണിത്. വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ അവസരമില്ല. ഡിസംബർ 8നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടർമാരിൽ 13,36,882 പുരുഷന്മാരും 14,89,287 സ്ത്രീകളും 21 ട്രാൻസ്‌ജെൻഡേഴ്സുമാണ്. പഞ്ചായത്തുകളിൽ 1299 വാർഡുകളിലായി 18,37,307വോട്ടർമാരുണ്ട്. ഇവരിൽ 8,63,363 പേർ പുരുഷന്മാരും 9,73,932 പേർ സ്ത്രീകളും 12 പേർ ട്രാൻസ്‌ജെൻഡേഴ്സുമാണ്. ഓരോ സമ്മതിദായകനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ വരുന്ന ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുമായി മൂന്ന് വോട്ട് വീതം ചെയ്യാം. 73 ഗ്രാമ പഞ്ചായത്തുകളിലെ 1299 വാർഡുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 155 വാർഡുകളിലും ജില്ലാ പഞ്ചായത്തിന്റെ 26 ഡിവിഷനുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോർപറേഷിൽ 100 വാർഡുകളിലായി 8,02,799 വോട്ടർമാരുണ്ട്. 3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാൻസ്‌ജെൻഡേഴ്സും. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 64,475 സമ്മതിദായകരാണുള്ളത്. ഇതിൽ 30,239 പേർ പുരുഷന്മാരും 34,236 പേർ സ്ത്രീകളുമാണ്. ആറ്റിങ്ങലിൽ ആകെ വോട്ടർമാർ 32,658. പുരുഷന്മാർ 17,675, സ്ത്രീകൾ 14,983, വർക്കല : ആകെ വോട്ടർമാർ 32,985, പുരുഷന്മാർ 15,000, സ്ത്രീകൾ 17,985, നെടുമങ്ങാട് : ആകെ 55966, പുരുഷന്മാർ 25,879, സ്ത്രീകൾ 30,086, ട്രാൻസ്‌ജെൻഡർ 1 എന്നിങ്ങനെയാണു മറ്റു മുനിസിപ്പാലിറ്റികളിലെ വോട്ടർമാരുടെ എണ്ണം. നാലു മുനിസിപ്പാലിറ്റികളിലായി 147 വാർഡുകളുണ്ട്.