തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15ശതമാനം എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനത്തിനുള്ള താത്കാലിക കാറ്രഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471-2525300
ബി.എസ്സി നഴ്സിംഗ് രണ്ടാംഘട്ട അലോട്ട്മെന്റായി
തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കേണ്ടെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. പുതുതായി ലിസ്റ്റിൽ ചേർത്ത കോളേജുകളിലേക്കും ഓപ്ഷനുകൾ നൽകാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്ട്മെന്റിന് പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. ഫോൺ: 04712560363, 364.
ബി.ടെക് സായാഹ്ന കോഴ്സിന് അപേക്ഷ 17 വരെ
തിരുവനന്തപുരം: ബി.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് 17 വരെ www.admissions.dtekerala.in, www.dtekerala.gov.in ൽ അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ.
പോളിടെക്നിക് പ്രവേശനം: അവസാന അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ 19ന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം.
സ്പോർട്സ് ക്വോട്ട പ്രവേശനം 18ന്
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ആർട്സ് കോളേജിലെ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനത്തിന് സ്പോർട്സ് കൗൺസിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുകളും സഹിതം കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ജുഡിഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം
തിരുവനന്തപുരം: സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് പ്രിലിമിനറി 2019 ( എൻ.സി.എ ഒഴിവ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.hckrecruitment.nic.in ൽ പരീക്ഷാഫലം പരിശോധിക്കാം.