തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 57,202 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 5537 പേർക്ക് കൊവിഡ് രോഗബാധ കണ്ടെത്തി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 506342 ആയി. ഇതിൽ 4,28,529 പേർക്ക് രോഗമുക്തരായി. ഇന്നലെ മാത്രം 6119 പേർക്കാണ് രോഗം മാറിയത്. ഇന്നലെ തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ പേർക്ക് കൊവിഡുണ്ടായത് - 727. കുറവ് വയനാട്ടിൽ-100. തിരുവനന്തപുരത്ത് 386 പേർക്കും.
25 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1796 ആയി.കോഴിക്കോട് അഞ്ചു പേരും തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം, തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ മൂന്നുപേർ വീതവും കൊല്ലത്ത് രണ്ടാളും കണ്ണൂർ, മലപ്പുറം,കോട്ടയം ജില്ലകളിൽ ഒരാൾ വീതവും ഇന്നലെ മരണമടഞ്ഞു.