voters

തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാൻ അർഹതയുള്ള 2,76,56,579 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഒക്ടോബർ 31 വരെയായിരുന്നു വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അവസരം. ഇത് പൂർത്തിയതിനെ തുടർന്ന് നവംബർ 10ന് അവസാന വോട്ടർ പട്ടിക പുറത്തിറക്കി. ഡിസംബർ 8,10,14 തീയതികളിലാണ് വോട്ടെടുപ്പ്.

വോട്ടർമാരിൽ 1,44,83,668പേർ സ്ത്രീകളും 1,31,72,629പേർ പുരുഷൻമാരും 282പേർ ട്രാൻസ്‌ജെൻഡേഴ്സുമാണ്.മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ 33,54,658.കുറവ് വയനാട്ടിൽ 625453.തിരുവനന്തപുരം 2838077,കൊല്ലം 2222770 പത്തനംതിട്ട1078550 ആലപ്പുഴ1782580 കോട്ടയം 1613594ഇടുക്കി 904643,എറണാകുളം 2589064,തൃശൂർ 2691364, പാലക്കാട് 2337282, കോഴിക്കോട് 2533022, കണ്ണൂർ 2036973, കാസർകോട് 1048549 എന്നിങ്ങിനെയാണ് മറ്റ് ജില്ലകളിലെ വോട്ടർമാരുടെ എണ്ണം.