abhaya

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ഒരു സാക്ഷിയെ വിസ്തരിക്കാൻ അനുമതി ആവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫാ. തോമസ്.എം.കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർ പ്രത്യേക സി.ബി.എെ കോടതിയിൽ ഹർജി നൽകി. പിറവം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യെ മാത്രമാണ് പ്രതിഭാഗം തെളിവിലേയ്ക്കായി വിസ്തരിക്കുന്നത്.

1997ൽ സിസ്റ്റർ അഭയയുടെ മാതൃ സഹോദരൻ പി.കെ.ജോൺ ആത്മഹത്യ ചെയ്തിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പിറവം പൊലീസ് ഇതിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തിരുന്നു. റിപ്പോർട്ടിലെ സാക്ഷിമൊഴികളിൽ സിസ്റ്റർ അഭയയുടെ കുടുംബാംഗങ്ങൾക്ക് ആത്മഹത്യാപ്രവണതയുളളതായി ചിലർ മൊഴി നൽകിയതായാണ് വിവരം. ഈ അനുകൂല ഘടകം ഉപയോഗിച്ച് സിസ്റ്റർ അഭയയുടേതും ആത്മഹത്യ തന്നെയെന്ന ലോക്കൽ പൊലീസിന്റെയും ക്രെെം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളെ ശക്തിപ്പെടുത്തുകയാണ് പ്രതികളുടെ ലക്ഷ്യം.

സി.ബി.എെ അവരുടെ പക്കലുണ്ടായിരുന്ന തെളിവുകൾ സ്ഥാപിച്ചെടുക്കാൻ ഏഴ് അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്. ഇതിനു ശേഷം കോടതി ഈ തെളിവുകളുടെ നിജസ്ഥിതിയെക്കുറിച്ച് പ്രതികളോട് ചോദിച്ച് മൊഴിയെടുത്തിരുന്നു.