തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് വിരമിച്ചവർക്കുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ വീട്ടിലിരുന്നും കിട്ടാനുള്ള സംവിധാനം ഇന്ത്യൻ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്
(ഐ.പി.പി.ബി) തുടങ്ങി. പോസ്റ്റുമാൻ വഴിയാണ് ഇതിനുള്ള വാതിൽപ്പടി സേവനം ലഭ്യമാകുക. രാജ്യത്തെമ്പാടുമായി 1,36,000 ഓളം പോസ്റ്റ് ഓഫീസുകൾ സ്മാർട്ട് ഫോൺ, ബയോമെട്രിക് സംവിധാനങ്ങളുള്ള 1,89,000 പോസ്റ്റുമാൻമാർ തുടങ്ങി വിപുലമായ ശൃംഖലയാണ് വാതിൽപ്പടി ബാങ്കിംഗ് സേവന വിതരണത്തിനായി ഉപയോഗപ്പെടുത്തുന്നത് . വിശദവിവരങ്ങൾ www.ippbonline.com എന്ന സൈറ്റിൽ നിന്ന് ലഭിക്കും. പെൻഷണർക്ക് മൊബൈൽ ഫോണും
പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ലിങ്ക് ചെയ്ത ആധാർ നമ്പറും ഉണ്ടാവണം.